ജിഎസ്ടി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും വരുന്നു

Update: 2022-05-14 12:56 GMT

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കുന്നു. നാളെ (മേയ് 16) രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലോഗോയുടെയും ടാഗ് ലൈനിന്റെയും പ്രകാശനം നിര്‍വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡോ.വീണ എന്‍. മാധവന്‍, അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ എസ്. എന്നിവര്‍ പങ്കെടുക്കും.