സര്‍ക്കാര്‍ വാക്കുപാലിച്ചില്ല: ബീഹാറില്‍ 30 വര്‍ഷമായി മുടങ്ങിക്കിടന്ന പാലം നിര്‍മിച്ച് ഗ്രാമവാസികള്‍

Update: 2020-09-17 08:36 GMT

ഗയ: മുപ്പത് വര്‍ഷമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ വാക്കുപാലിക്കാത്തതിനാല്‍ നിര്‍മിക്കാതെ കിടന്ന പാലം ബീഹാറിലെ പിതോറഗര്‍ ജില്ലയിലെ ഗ്രാമീണര്‍ പണി തീര്‍ത്തു.

വര്‍ഷങ്ങളായി ഇത്തരമൊരു പാലത്തിന് വേണ്ടി തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും സര്‍ക്കാര്‍ അത് നിര്‍മിച്ചുനല്‍കിയില്ലെന്നും അതുകൊണ്ടാണ് പാലം നിര്‍മിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും ഗ്രാമീണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

1992 ലാണ് പാലത്തിനു വേണ്ടിയുള്ള ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പെണ്‍കുട്ടികളടക്കം മൂന്നു പേര്‍ ഈ നദിയില്‍ മുങ്ങിമരിച്ചിരുന്നു. വിദ്യാര്‍ത്ഥികളും കര്‍ഷകരും നദി കടക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളാണ് സഹിക്കുന്നതെന്നും അവര്‍ പറയുന്നു.

പിതോറഗര്‍ ജില്ലയില്‍ സഭാഗാര്‍ഡി ഗ്രാമത്തില്‍ തുടരുന്ന മഴയില്‍ റോഡും കാളിനദിയിലെ പാലങ്ങളും ഒലിച്ചുപോയിരുന്നു. അതിനു ശേഷമാണ് പാലം നിര്‍മിക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചത്. തടിയുപയോഗിച്ചാണ് പാലം പണിതത്.

പാലം പണിയണമെന്ന് ജില്ലാ ഭരണകൂടം പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. 

Tags:    

Similar News