കള്ളപ്പണക്കേസിലെ മൊഴികള്‍ ഇഡി ഹരജികള്‍ക്കൊപ്പം സമര്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍

ഇ ഡി സമര്‍പ്പിച്ച രണ്ട് ഹരജികളേയും എതിര്‍ത്ത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കുന്നത്

Update: 2021-04-08 07:24 GMT

കൊച്ചി: കള്ളപ്പണക്കേസിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹരജികള്‍ക്കൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ ഡിയുടെ ഹരജികോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചത്. ഇ ഡി ഹാജരാക്കിയ മൊഴികള്‍ക്ക് ഈ കേസില്‍ യാതൊരു പ്രസക്തിയില്ലെന്നും സ്വകാര്യ അഭിഭാഷകന്‍ വഴി നല്‍കിയ ഹര്‍ജിയില്‍ മൊഴികള്‍ ഉള്‍പ്പെടുത്തിയത് കുറ്റകരമാണെന്നും ആരോപിച്ചു.


ഇ ഡി സമര്‍പ്പിച്ച രണ്ട് ഹരജികളേയും എതിര്‍ത്ത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കുന്നത്. സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും വ്യാജ തെളിവുണ്ടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചു എന്നത് വ്യക്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.




Tags:    

Similar News