ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ ലോറിയിടിച്ച് മരിച്ചു
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ലോറിയിടിച്ച് മരിച്ചു. പരാതി നല്‍കി മണിക്കൂറുകള്‍ക്കുളളിലാണ് മരണമെന്ന് കാന്‍പൂര്‍ പോലിസ് സീനിയര്‍ സൂപ്രണ്ട് പ്രീതീന്ദര്‍സിങ് മാധ്യമങ്ങളെ അറിയിച്ചു.
മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇവര്‍ക്കെതിരേ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പാഞ്ഞുവന്ന ലോറിയിടിച്ച് പെണ്‍കുട്ടിയുടെ പിതാവിന് പരിക്കേല്‍ക്കുന്നത്. നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കിയെങ്കിലും താമസിയാതെ മരിച്ചു. പിതാവിന്റെ മരണത്തിലും പെണ്‍കുട്ടിയ്ക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിലും പോലിസ് കേസെടുത്തു.