മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിനെ പണവുമായി കടക്കാന്‍ ശ്രമിച്ചതിന് വിമാനത്താവളത്തില്‍ തടഞ്ഞു

2006 മുതല്‍ 2009 വരെ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ പ്രസിഡന്റായിരുന്നു മാനുവല്‍ സെലായ. 2009 ജൂണില്‍ അട്ടിമറിയിലൂടെ സൈന്യം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

Update: 2020-11-28 03:57 GMT

ടോങ്കോണ്ടിന്‍: 18,000 ഡോളറുമായി യുഎസിലേക്ക് പോകാന്‍ ശ്രമിച്ച മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ തടഞ്ഞു. മുന്‍ പ്രസിഡന്റ് മാനുവല്‍ സെലായയെ ആണ് ഹോണ്ടുറാസിലെ ടോങ്കോണ്ടിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുക്ഷാസേന തടഞ്ഞുവെച്ചത്. അദ്ദേഹത്തില്‍ നിന്നും 18000 ഡോളര്‍ നിറച്ച ബാഗും കണ്ടെടുത്തു. എന്നാല്‍ മുന്‍ പ്രസിഡന്റിനെ തടവിലാക്കിയിട്ടില്ലെന്ന് ഹോണ്ടുറാസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് പറഞ്ഞു.


2006 മുതല്‍ 2009 വരെ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ പ്രസിഡന്റായിരുന്നു മാനുവല്‍ സെലായ. 2009 ജൂണില്‍ അട്ടിമറിയിലൂടെ സൈന്യം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ടോങ്കോണ്ടിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ''അന്യായമായി'' തടഞ്ഞുവച്ചിരിക്കുകയാണെന്ന് മാനുവല്‍ സെലായ വെള്ളിയാഴ്ച പറഞ്ഞു. ''ആ പണത്തിന്റെ ഉറവിടം എനിക്കറിയില്ല. വ്യക്തമായും, ആരെങ്കിലും അത് എന്റെ വസ്തുവകകളില്‍ ഇട്ടിരിക്കണം. ഞാന്‍ 400 തവണ യാത്ര ചെയ്തിട്ടുണ്ട്, അത്രയും തുക കൈവശം വെച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് എനിക്കറിയാം. ആരാണ് ആ പണം എന്റെ വസ്തുവകകളില്‍ വച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ട്, ''സെലായ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.




Tags:    

Similar News