ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി

Update: 2021-02-01 08:43 GMT

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി ഉയര്‍ത്തി. 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത്.

പുതിയ നിര്‍ദേശമനുസരിച്ച് ഭൂരിഭാഗം ഡയറക്ടര്‍മാരും പ്രധാന മാനേജ്‌മെന്റ് ഭാരവാഹിയും സ്വദേശിയായിരിക്കണം. ചുരുങ്ങിയപക്ഷം 50 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരാവണമെന്നും നിര്‍ദേശമുണ്ട്. ലാഭത്തിന്റെ നിശ്ചിത ശതമാനം ജനറല്‍ റിസര്‍വായി സൂക്ഷിക്കണം.

Tags:    

Similar News