അഞ്ചു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

Update: 2021-06-14 12:13 GMT

ആഗ്ര: കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരന്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു. ആഗ്രയിലെ ധാരിയായി ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കുട്ടിയുടെ അനക്കം അറിയാന്‍ കഴിയുന്നുണ്ടെന്നും കുട്ടി പ്രതികരിക്കുന്നുണ്ടെണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പിതാവു കുഴിച്ച കുഴല്‍ക്കിണറിലേക്കാണ് കുഞ്ഞ് വീണതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കുഴിയിലേക്ക് കുട്ടിക്കു പിടിക്കാനായി ഒരു കയര്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു.

Tags: