ബോട്ട് നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ചു കയറി

ഇന്ന്പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം പുതിയാപ്പയില്‍ നിന്ന് കണ്ണൂര്‍ ഏഴിമലയിലേക്ക് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ബോട്ട് നിയന്ത്രണം വിട്ട് ദിശമാറി കോടിക്കല്‍ തിരത്തുള്ള കടലിലെ പാറയില്‍ ഇടച്ചു കയറുകയായിരുന്നു.

Update: 2019-09-26 09:08 GMT

പയ്യോളി: തിക്കോടി കോട്ടിക്കല്‍ കടല്‍ തീരത്ത് നിയന്ത്രണം വിട്ട മത്സ്യ ബന്ധന ബോട്ട് കരയിലേക്ക് കയറി. ഇന്ന്പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം പുതിയാപ്പയില്‍ നിന്ന് കണ്ണൂര്‍ ഏഴിമലയിലേക്ക് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ബോട്ട് നിയന്ത്രണം വിട്ട് ദിശമാറി കോടിക്കല്‍ തിരത്തുള്ള കടലിലെ പാറയില്‍ ഇടച്ചു കയറുകയായിരുന്നു.

വടകര തീരദേശ പോലിസും കൊയിലാണ്ടി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എട്ടു ജീവനക്കാരാണ് ബോട്ടില്‍ ഉള്ളത്. പുതിയാപ്പ സ്വദേശികളായ അഖിലേഷ്, ഉണ്ണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്.




Tags: