'ലൗ ജിഹാദിനെ തടുക്കാനുള്ള ആദ്യ പടി നടക്കേണ്ടത് സ്വന്തം വീടുകളില്‍'; ലൗജിഹാദ് പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

Update: 2026-01-04 07:25 GMT

ഭോപ്പാല്‍: ലൗജിഹാദ് പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ലൗ ജിഹാദിനെ തടുക്കാനുള്ള ആദ്യ പടി നടക്കേണ്ടത് സ്വന്തം വീടുകളില്‍ നിന്നാണെന്നായിരുന്നു ഭാഗവതിന്റെ പരാമര്‍ശം. വീടുകളിലുള്ള പരസ്പര വര്‍ത്തമാനങ്ങളാണ് കാര്യങ്ങള്‍ മനസിലാക്കാനും അതു വഴി ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തടയിടാനുമുള്ള മാര്‍ഗമെന്നും മോഗന്‍ ഭാഗവത് പറഞ്ഞു.

മധ്യപ്രദേശിലെ സ്ത്രീകളോടും ആദിവാസികളോടുമുളള ആര്‍എസ്എസിന്റെ വിശാലമായ സമീപനം കാഴ്ച വയ്ക്കാനെന്ന പേരില്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി സംവാദ്, സാമാജിക് സദ്ഭാവ് സമ്മേളന്‍ എന്നീ രണ്ടു പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഒരു പെണ്‍കുട്ടി വഴിതെറ്റുന്നത് എങ്ങനെയാണെന്ന കാര്യങ്ങളെ കുറിച്ച് വീട്ടുകാര്‍ക്ക് ധാരണയുണ്ടാവണമെന്നും ആശവിനിമയങ്ങള്‍ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നതിനു കാരണമാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ അടിത്തറ കെട്ടിപടുക്കേണ്ടതെന്നും അതാണ് നമ്മുടെ സംസ്‌കാരമെന്നും ഇയാള്‍ പറഞ്ഞു. ഹിന്ദു എന്നത് വെറുമൊരു പേരല്ലെന്നും അത് ഒരു ജീവിതചര്യയാണെന്നും ഭാഗവത് കൂട്ടിചേര്‍ത്തു.

Tags: