ഏഥന്‍സിലെ ആദ്യ മസ്ജിദ് തുറന്നു

1979 മുതല്‍ ഏഥന്‍സില്‍ മസ്ജിദ് നിര്‍മിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള എതിര്‍പ്പ് കാരണം നിര്‍മാണ അനുമതി ലഭിച്ചില്ല.

Update: 2020-11-03 18:06 GMT

ഏഥന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിലെ ആദ്യത്തെ മസ്ജിദ് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ശാരീരിക അകലം പാലിച്ച് മസ്ജിദിലെ ആദ്യ പ്രാര്‍ത്ഥനകള്‍ നടന്നു. ഒരു മസ്ജിദ് ഇല്ലാത്ത ഏക യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനമായിരുന്നു ഏഥന്‍സ്. മൊറോക്കന്‍ വംശജനായ ഗ്രീക്ക് പൗരനായ സാക്കി മുഹമ്മദ് (49) ആണ് ആദ്യ ഇമാം

1979 മുതല്‍ ഏഥന്‍സില്‍ മസ്ജിദ് നിര്‍മിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള എതിര്‍പ്പ് കാരണം നിര്‍മാണ അനുമതി ലഭിച്ചില്ല. ഉദ്യോഗസ്ഥ തടസ്സങ്ങള്‍, തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധം, നിയമപരമായ വെല്ലുവിളികള്‍ എന്നിവക്കൊടുവില്‍ 2006ലാണ് പള്ളി യാഥാര്‍ഥ്യമായത്. ജനസംഖ്യയുടെ 97 ശതമാനവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളായ ഏഥന്‍സില്‍ മൂന്നു ശതമാനം മുസ്‌ലിംകളാണ്. തുര്‍ക്കിയുമായുള്ള അതിര്‍ത്തി പ്രദേശത്താണ് ഇവരിലധികവും. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം തൊഴിലാളികളുമുണ്ട്.

Tags: