യൂറോപ്പില്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ കോവോവാക്‌സെന്ന് അഡാര്‍ പൂനവല്ല

Update: 2022-04-12 18:45 GMT

പൂനെ: യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആസ്‌ത്രേലിയയിലേക്കും ഏകദേശം 40 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ കമ്പനി കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അഡാര്‍ പൂനവല്ല. ഇന്ത്യയില്‍ നിര്‍മ്മിച്ച് യൂറോപില്‍ വിറ്റഴിക്കുന്ന ആദ്യത്തെ വാക്‌സിനാണ് കോവോവാക്‌സെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് 200 ദശലക്ഷം ഡോസ് കോവിഷീല്‍ഡിന്റെ ശേഖരം ഉണ്ട്... ഞങ്ങള്‍ ഇതിനകം 40 ദശലക്ഷം ഡോസ് കോവോവാക്‌സ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ യൂറോപ്പില്‍ വില്‍ക്കുന്നത്.' 'ഭാവിയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് വാക്‌സിനുകളും യൂറോപ്പില്‍ അംഗീകരിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കു നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവോവാക്‌സിന് അംഗീകാരം നല്‍കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല.