യുക്രെയ്‌നില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു

Update: 2022-02-25 14:48 GMT

ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനടയില്‍ രാജ്യത്ത് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം യുക്രെയ്ന്‍ റുമാനിയന്‍ അതിര്‍ത്തിയിലേക്് പുറപ്പെട്ടു. ചെര്‍നിവറ്റ്‌സിയില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്.

പടിഞ്ഞാറന്‍ യുക്രെയ്‌നിലെ എല്‍വിവിലും ചെര്‍നിവറ്റ്‌സിയിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

റഷ്യന്‍ സംസാരിക്കാനറിയാവുന്ന ഉദ്യോഗസ്ഥരെ ഈ ഓഫിസുകളില്‍ നിയോഗിച്ചിട്ടുണ്ട്.

യുക്രെയ്‌നില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.




 



 


വ്യോമമാര്‍ഗം അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.