തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്‌റ്റേഷന്‍ പരിധിയിലെ 54കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2013 സെപ്റ്റംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മകളെ പലതവണ പീഡിപ്പിച്ചെന്നാണ് 54 കാരനെതിരായ കേസ്. പീഡനക്കേസില്‍ പോക്‌സോ നിയമ പ്രകാരം ഏഴുവര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.
കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിനാല്‍ ഐ.പി.സി പ്രകാരം രണ്ടു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.