സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് നിര്യാതനായി

തിരുവനന്തപുരം വക്കം മാങ്കൂട്ടത്തില്‍ ഷൗക്കത്ത് അലി (88) ഹൃദയാഘാതം മൂലം മരിച്ചു.

Update: 2021-07-08 19:26 GMT
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തില്‍ ഷൗക്കത്ത് അലി (88) ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു ദിവസമായി വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. ജീവകാരുണ്യ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തു വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വക്കം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കര്‍ഷക സംഘം, കയര്‍ സഹകരണ സംഘം സെക്രട്ടറി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ആബിദ ബീവി, മക്കള്‍: നാസ് വക്കം (ദമ്മാം), ബീന താഹ, മനോജ്, ജിജി. ഖബറടക്കം വക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags: