കടന്നല്‍ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം

Update: 2025-01-02 09:16 GMT

വടക്കാഞ്ചേരി: കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. വേലൂര്‍ വല്ലൂരാന്‍ ഷാജു(52) ആണ് മരിച്ചത്. കൃഷിസ്ഥലത്തു നിന്നായിരുന്നു കടന്നല്‍ കുത്തേറ്റത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ ഷാജുവിനെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും രക്ഷപെടാനായില്ല. നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ കടന്നലിനെ തുരത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഭാര്യ: ജെസ്സി, മക്കള്‍: ജിസ്‌മോന്‍, ജിസ്‌ന, മരുമകള്‍: ധന്യ




Tags: