വിസ്മയയെ മുന്‍പ് മര്‍ദിച്ച കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം

Update: 2021-06-23 06:01 GMT

കൊല്ലം: വിസ്മയയെ മുന്‍പ് കിരണ്‍ മര്‍ദിച്ച കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് വിസ്മയയെ വീട്ടില്‍വച്ച് കിരണ്‍ മര്‍ദിച്ചത്. അന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി. കിരണിന്റെ അച്ഛനും സഹപ്രവര്‍ത്തകനും ഭാര്യാ സഹോദരനും ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇനി ഇത്തരത്തില്‍ ഉണ്ടാകില്ലെന്ന് കിരണില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു.

വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. പ്രതിയെ ഇന്നലെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു.

Tags: