വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണക്കംകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്.

Update: 2021-08-22 14:27 GMT
മാള: വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. കൊമ്പൊടിഞ്ഞാമാക്കല്‍ ആണ് സംഭവം. കണക്കംകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. ഇവര്‍ കിണറ്റില്‍ വീണ സമയം രണ്ടാമത്തെ മകന്‍ സുരേഷ് കിണറിനരികില്‍ ഉണ്ടായിരുന്നതായും മകന്‍ അമ്മയെ കിണറ്റിലിട്ട് കൊന്നതാണെന്നുമാണ് നാട്ടുകാരും ആളൂര്‍ പോലിസും സംശയിക്കുന്നത്. ആളൂര്‍ പോലിസും മാള ഫയര്‍ ഫോഴ്‌സും മേല്‍ നടപടികള്‍ സ്വീകരിച്ചു.




Tags:    

Similar News