ഗിന്നസ് റെക്കോര്‍ഡ് നേടി ദുബയ് ഫ്രെയിം

150.20 മീറ്റര്‍ ഉയരവും 95.53 മീറ്റര്‍ വീതിയുമുളളതാണ് ദുബയ് ഫ്രെയിം.

Update: 2019-05-11 12:13 GMT
ദുബയ്: ദുബയ് ഫ്രെയിം വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഗിന്നസില്‍ ഇടം നേടി. ഫ്രെയിം ആകൃതിയിലുളള ഏറ്റവും വലിയ കെട്ടിടത്തിനുളള ഗിന്നസ് റെക്കോര്‍ഡാണ് ദുബയ് ഫ്രെയിം സ്വന്തമാക്കിയത്. 150.20 മീറ്റര്‍ ഉയരവും 95.53 മീറ്റര്‍ വീതിയുമുളളതാണ് ദുബയ് ഫ്രെയിം. പഴയ ദുബയും പുതിയ ദുബയും കാണാനാകുമെന്നതാണ് ഫ്രെയിമിന്റെ പ്രത്യേകത. 2013ല്‍ നിര്‍മ്മാണം ആരംഭിച്ച ദുബയ് ഫ്രെയിം 2018 ജനുവരി ഒന്നിനാണ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.




Tags:    

Similar News