മീഡിയകളുടെ ഇരട്ടമുഖം രാജ്യത്തിന് മുഴുവനും നാശകരം: സയ്യിദ് അര്‍ഷദ് മദനി

Update: 2021-07-16 16:35 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതിനെ പരിപൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതിനോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറ പിടിച്ച് ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ സമുദായത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ചെയ്യുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്നതായി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നേതാവ് സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.


ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക മാത്രമല്ല ചെയ്തത് അതിന്റെ വ്യക്തമായ മാര്‍ഗവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ കാര്യം ഇങ്ങനെയായിട്ടും ഒരു വലിയ വിഭാഗം മീഡിയകള്‍ അക്രമികളും വിധികര്‍ത്താക്കളുമായി മാറുകയാണ്. ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുകയെന്നത് പതിവായിരിക്കുന്നു. അടുത്ത കാലത്ത് തബ്‌ലീഗ് ജമാഅത്തിന്റെ പേര് പറഞ്ഞ് ഇവര്‍ വലിയ പ്രശ്‌നമാണ് ഇളക്കി വിട്ടത്. എന്നിട്ടും ഇവരെ നിരപരാധിയായി പ്രഖ്യാപിക്കുന്നത് അപകടകരമാണ്. മീഡിയകളുടെ ഇരട്ടമുഖം രാജ്യത്തിന് മുഴുവനും നാശകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭരണഘടനയെ നിന്ദിക്കുകയും ഏകപക്ഷീയമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും നിരപരാധികളെ അക്രമികളായി ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും രാജ്യ സ്‌നേഹികളല്ല. ഈ വിഷയത്തില്‍ ജംയ്യത്ത് ഉലമാ ഏ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അര്‍ഷദ് മദനി പറഞ്ഞു.




Tags:    

Similar News