പി ടി തോമസ് എംഎല്‍എയുടെ വിയോഗം പാരിസ്ഥിതിക സമരമുഖത്തിന് കനത്ത നഷ്ടം; നസറുദ്ദീന്‍ എളമരം

Update: 2021-12-22 08:17 GMT

കോഴിക്കോട്: തൃക്കാക്കര എംഎല്‍എ പി ടി തോമസിന്റെ വിയോഗം കേരളത്തിലെ പാരിസ്ഥിതിക സമരമുഖത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് പോപുലര്‍ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരം. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അപൂര്‍വ്വം സാമാജികരില്‍ ഒരാളായിരുന്നു പി.ടിയെന്നും ഫേസ് ബുക്കില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 

''പി ടി തോമസ് എംഎല്‍എയുടെ വിയോഗം പാരിസ്ഥിതിക സമരമുഖത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. ബോധ്യമായ ശരി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ആരെയും അദ്ദേഹം പരിഗണിച്ചിരുന്നില്ല. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അപൂര്‍വ്വം സാമാജികരില്‍ ഒരാളായിരുന്നു പി.ടി. ആദരാജ്ഞലികള്‍''- ഫേസ് ബുക്കില്‍ അദ്ദേഹം കുറിച്ചു.

ഇന്ന് രാവിലെയാണ് വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ വച്ച് പി ടി തോമസ് അന്തരിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിലടക്കം കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിര്‍ണായകമായ നിലപാടെടുത്ത നേതാക്കളില്‍ പ്രമുഖനാണ് പിടി തോമസ്.  

Tags: