മുംബൈയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 9 ആയി

Update: 2020-12-26 04:27 GMT

മുംബൈ: മുംബൈ ലാല്‍ബാഗില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു.

ഡിസംബര്‍ 6ാം തിയ്യതി ലാല്‍ബാഗില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നതായി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗണേശ് ഗല്ലിയില്‍ സാരാഭായ് ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 

റാണെ കാറ്ററേഴ്‌സ്  ഉടമ മംഗേഷ് റാണെ താമസിക്കുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. അടുത്തുള്ള കെട്ടിടത്തിലെ റാണെയുടെ വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടന്നിരുന്നുവെന്നും അതിഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി നിരവധി പാചക ഗ്യാസ് സിലിണ്ടറുകള്‍ മുറിയില്‍ സൂക്ഷിച്ചിരുന്നുവെന്നും കെട്ടിടത്തിലെ താമസക്കാര്‍ മൊഴിനല്‍കിയിരുന്നു.