മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്

Update: 2021-06-17 05:27 GMT

കോഴിക്കോട്: വിവിധ ജില്ലകളിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നടത്തിയ മരം കൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച്. പ്രഥമ വിവര റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് ഇത് സൂചിപ്പിച്ചത്. പട്ടയ, വന, പുറംമ്പോക്ക് ഭൂമികളില്‍ നിന്ന് സംരക്ഷിത മരം വ്യാപകമായി മുറിച്ചുമാറ്റിയത് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന സ്ഥലങ്ങളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. കൂടുതല്‍ മരങ്ങള്‍ മുറിച്ച് കടത്തിയ മച്ചാട് റേഞ്ചിലെ വിവിധ പ്രദേശങ്ങളിലാണ് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുക.

Tags: