തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
സി പി സുഹാസ് (മോറഴ, വാര്‍ഡ് 2), എം പ്രീത(കാനൂര്‍, വാര്‍ഡ് 3), എം പി നളിനി (കോള്‍മൊട്ട, വാര്‍ഡ് 10), എം ശ്രീഷ(നണിച്ചേരി, വാര്‍ഡ് 11), ഇ അഞ്ജന (ആന്തൂര്‍, വാര്‍ഡ് 16), വി സതീദേവി (ഒഴക്രോം, വാര്‍ഡ് 24) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ഇവിടെ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല.