ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐയുടെ നിയമസഹായ വേദി

Update: 2021-06-12 07:17 GMT

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐയുടെ മുന്‍കയ്യില്‍ നിയമസഹായ വേദി രൂപീകരിച്ചു. മുന്‍ അഡീഷണല്‍ എജി രഞ്ജിത് തമ്പാന്റെ നേതൃത്വത്തില്‍ 14 അഭിഭാഷകര്‍ അടങ്ങുന്ന പാനലിനാണ് രൂപം കൊടുത്തിട്ടുളളത്. നിയമസഹായത്തിനായി കൊച്ചിയില്‍ പ്രത്യേക ഓഫിസ് തുറക്കും. ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരേ സമരം ചെയ്തതിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ട എല്ലാവര്‍ക്കും നിയമസഹായം നല്‍കും.

ചാനല്‍ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനക്കും സിപിഐ പിന്തുണ പ്രഖ്യാപിച്ചു. അവര്‍ക്കും നിയമസഹായം നല്‍കുമെന്ന് സിപിഐ അറിയിച്ചു.