കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുളള കൊവിഡ് വാക്‌സിന്‍ അടുത്തമാസത്തോടെ തയ്യാറാവുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിരോധത്തിലും വ്യാപനത്തിലും ഇത് സുപ്രധാമാണെന്ന് വിദഗ്ധര്‍ പറയുന്നു. മൂന്നാം തരംഗത്തെ നേരിടുന്നതിലും ഇത് പ്രധാനമാണ്.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സപ്തംബറില്‍ ആരംഭിക്കുമെന്ന് ദേശീയ വിദഗ്ധ സമിതിയിലെ ഡോ. എന്‍ കെ അറോറ പറഞ്ഞിരുന്നു. സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് കുട്ടികള്‍ക്കു നല്‍കാവുന്നതായി തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന് എയിംസ് മേധാവി രന്‍ദീപ് സുലേരിയ പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ 44 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.