ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുന്നതില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയെന്ന് റിപോര്‍ട്ട്

ആക്‌സസ് നൗ ആണ് ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുന്നതു സംബന്ധിച്ചും ഡിജിറ്റല്‍ അവകാശങ്ങളെ കുറിച്ചും പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഗോള സംഘടനയാണ് ആക്‌സസ് നൗ.

Update: 2019-12-14 04:48 GMT

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും അസ്വസ്ഥമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയോ? അസ്വസ്ഥതകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുന്നതിനെ സൂചനയായി എടുക്കാമെങ്കില്‍ അതില്‍ ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല, തൊട്ടടുത്ത പാകിസ്താനെ അപേക്ഷിച്ച് നൂറില്‍ കൂടുതല്‍ പോയന്റുകള്‍ക്ക് മുന്നിലുമാണ്. അസ്വസ്ഥ ബാധിത പ്രദേശമായി അറിയപ്പെടുന്ന സിറിയയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.

ആക്‌സസ് നൗ ആണ് ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുന്നതു സംബന്ധിച്ചും ഡിജിറ്റല്‍ അവകാശങ്ങളെ കുറിച്ചും പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഗോള സംഘടനയാണ് ആക്‌സസ് നൗ.

2016 ജനുവരി മുതല്‍ 2018 മെയ് വരെയുള്ള കാലത്ത് നടത്തിയ പഠനപ്രകാരം ഇന്ത്യയാണ് ഇന്റര്‍നെറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ലോകത്തില്‍ മുന്നില്‍. ഇന്ത്യയില്‍ 154 തവണ ഇന്റര്‍നെറ്റ് റദ്ദാക്കപ്പെട്ടുവെങ്കില്‍ പാകിസ്താനില്‍ അത് വെറും 19 എണ്ണമാണ്. ഇറാക്കില്‍ 8, സിറിയയില്‍ 8, തുര്‍ക്കിയില്‍ 7 എന്നിവയാണ് മറ്റുള്ളവയുടെ അവസ്ഥ. ഈജിപ്തിലാണ് ഏറ്റവും കുറവ്- 3 തവണ.

Tags:    

Similar News