പിണറായി വിജയന്റെ മകള്‍ ടി വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

ഈ മാസം 15ന് തിരുവനന്തപുരത്തുവച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് സൂചന.

Update: 2020-06-09 13:07 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് തിരുവനന്തപുരത്തുവച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് സൂചന.

വിവാഹ റജിസ്ട്രേഷന്‍ കഴിഞ്ഞു. എസ്എഫ്ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന റിയാസ്, ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് വീണ. ഐടി കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.