രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം അടിസ്ഥാനരഹിതമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരിയാണ് അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയത്. അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദേഹം
അതിനിടെ രാജ്യത്തെ ഇന്ധന നികുതി കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയാണ് കുറച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
അതേസമയം എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് കേന്ദ്ര സര്‍ക്കാര്‍ അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികള്‍ക്ക് ചെലവ്കൂടും. വിമാന ടിക്കറ്റ് ചാര്‍ജ് കൂടാനും സാധ്യതയുണ്ട്.