പ്രതിഷേധം ഫലിച്ചു: ദമംഗംഗ പര്‍ താപി നര്‍മ്മദ ലിങ്ക് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു

Update: 2022-05-22 17:53 GMT

ഗാന്ധിനഗര്‍: വിവാദമായ ദമംഗംഗ പര്‍ താപി നര്‍മ്മദ ലിങ്ക് പദ്ധതി ഉപേക്ഷിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഗോത്രവര്‍ഗവിഭാഗങ്ങളുടെ താല്‍പര്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉപേക്ഷിക്കണമെന്ന് ഗുജറാത്ത മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കോണ്‍ഗ്രസ്സും ഗോത്രവിഭാഗ സംഘടനകളും ദീര്‍ഘകാലമായി ഈ പദ്ധതിക്കെതിരേ നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് പട്ടേലിന്റെ നേതൃത്വത്തില്‍ സമരങ്ങളും നടന്നു.

നദീവികസന പദ്ധതി ഗോത്രവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്രത്തെ കണ്ട പ്രതിനിധി സംഘം ബോധ്യപ്പെടുത്തിയെന്നും അതിന്റെ ഭാഗമായാണ് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി നദിഏകോപനപദ്ധതികളുടെ ഭാഗമാണ് ദമംഗംഗ പര്‍ താപി നര്‍മ്മദ ലിങ്ക് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍തന്നെയാണ് ഇതിനുള്ള പണവും മുടക്കുന്നത്. കേന്ദ്ര ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തിയിരുന്നു.

തെക്കന്‍ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തി സമയത്താണ് പദ്ധതി റദ്ദാക്കിയ കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

Tags:    

Similar News