മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ഒബിസിക്ക് 27 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്രം

Update: 2021-07-29 13:22 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അഖിലേന്ത്യ മൈഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 27% പിന്നാക്ക സംവരണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുകൂടാതെ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണവും ഏര്‍പ്പെടുത്തി.


ബിരുദ, ബിരദാനന്തര കോഴ്‌സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനവും ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനവുമാണ് അഖിലേന്ത്യ ക്വോട്ടയായി നല്‍കുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങള്‍ക്കു മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം 5550 ഓളം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിവരം.




Tags: