യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്രം

Update: 2022-03-01 16:27 GMT

ന്യൂഡല്‍ഹി; യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 26 വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. യുക്രെയ്‌നിലുള്ളവരെയും യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കടന്നവരെയും തിരിച്ചെത്തിക്കാനായിരിക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കുക.

വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ലയാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഇക്കാര്യമറിയിച്ചത്. ബുക്കാറെസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ പോളണ്ടിലെയും സ്ലോവാക്കിലെയും വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ആദ്യ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സമയത്ത് യുക്രെയ്‌നില്‍ ഏകദേശം 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഏകദേശം 12,000 പേര്‍ യുക്രെയ്ന്‍ വിട്ടുപോയി, ഇത് യുക്രെയ്‌നിലെ മൊത്തം ഇന്ത്യന്‍ പൗരന്മാരുടെ 60 ശതമാനമാണ്.'- അദ്ദേഹം പറഞ്ഞു.