ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ആരോഗ്യമേഖല നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ 894 കോടി രൂപ അനുവദിച്ചു. പൊതുജനാരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ശക്തി ഉപോയഗിക്കാന്‍ ഈ പണം ഉപയോഗിക്കാം.
സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ധനസഹായമാണ് ഇതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ സോണിക പറഞ്ഞു. 2019-21 വര്‍ഷം 652.49 കോടിയും 1920-21 വര്‍ഷം 561.63 കോടിയും രൂപയാണ് നേരത്തെ നീക്കിവച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ ഈ ധനസഹായം ഉപകരിക്കുമെന്ന് സോണിക പറഞ്ഞു.
കൊവിഡ് കാലത്തെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ പുതുതായി 400 മിഡ് വൈഫുമാരെയും 158 സ്റ്റാഫ് നഴ്‌സുമാരെയും നിയമിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 104 എന്ന ടോള്‍ഫ്രീ നമ്പറില്‍ മെഡിക്കല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
54 ഡെലിവറി പോയിന്റുകളും 29 ഫസ്റ്റ് റെഫറല്‍ യൂണിറ്റുകളും സജ്ജീകരിക്കുന്നുണ്ട്. ഹരിദ്വാര്‍, ഉത്തരകാശി, പുരി, ഉദ്ദം സിങ് നഗര്‍, തെഹ്രി തുടങ്ങിയ ജില്ലകളിലാണ് പുതിയ റഫറള്‍ യൂനിറ്റുകള്‍ സ്ഥാപിക്കുന്നത്.