കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2021-01-19 06:23 GMT

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എംഡി കെ.എ. രതീഷ്, ആര്‍. ചന്ദ്രശേഖരന്‍, ജയ്‌മോന്‍ ജോസഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.


പ്രോസിക്യൂഷന്‍ അനുമതിയില്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ തീര്‍പ്പ് വന്നശേഷം ഇതില്‍ തീരുമാനമെടുക്കും.




Tags: