ചോദിക്കാതെ മദ്യം എടുത്തു കഴിച്ചതിന് കാറ്ററിങ് ഉടമ ജീവനക്കാരനെ അടിച്ചുകൊന്നു

Update: 2020-12-30 17:56 GMT

സന്തോഷ്, മഹേഷ്‌




കൊച്ചി: സ്വന്തം ആവശ്യത്തിന് വാങ്ങിവച്ച മദ്യം അനുവാദമില്ലാതെ എടുത്തുകഴിച്ചതിന് കാറ്ററിങ് ഉടമ ജീവനക്കാരനെ അടിച്ചു കൊന്നു. തൃപ്പൂണിത്തുറ ഗായത്രി കാറ്ററിങ് ഉടമ മഹേഷ് ആണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്. മഹേഷ് കഴിക്കാനായി വാങ്ങിവച്ച മദ്യം ജോലിക്കിടെ സന്തോഷ് എടുത്തു കഴിച്ചിരുന്നു. അതിനു ശേഷം കിടന്നുറങ്ങി. ഇതിനിടെ മഹേഷ് സന്തോഷിനെ വടികൊണ്ട് അടിച്ച് കൊന്ന് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മഹേഷും മദ്യലലഹരിയിലായിരുന്നു എന്നാണ് പറയുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.




Tags:    

Similar News