കേസ് ഒഴിവാക്കണം ; ജീവിക്കാന്‍ അനുവദിക്കണമെന്ന് നെന്മാറയിലെ റഹ്മാനും സജിതയും

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെന്മാറയില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സജിതയുടേയും റഹ്മാന്റേയും പ്രതികരണം

Update: 2021-06-15 05:16 GMT
പാലക്കാട്: ജീവിക്കാന്‍ അനുവദിക്കണമെന്നും വെറുതെ വിടണമെന്നും നെന്‍മാറയിലെ സജിതയും റഹ്മാനും. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന്‍ പറഞ്ഞു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍ പറഞ്ഞു.


പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. വനിതാ കമ്മീഷന്‍ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്ന് സജിത പറഞ്ഞു.


വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെന്മാറയില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സജിതയുടേയും റഹ്മാന്റേയും പ്രതികരണം.




Tags:    

Similar News