മാളയില്‍ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചു തകര്‍ന്നു

Update: 2022-08-22 15:48 GMT

മാള: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുതകര്‍ന്നു. കൊടകര-മാള-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലാണ് സംഭവം. വെസ്റ്റ് കൊരട്ടി സ്വദേശി അരീപുറത്ത് മുഹമ്മദലി (24) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

മുഹമ്മദലിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ പരിശോധനക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പാലക്കാട് വിവാഹാവശ്യത്തില്‍ പങ്കെടുത്ത് കൊടുങ്ങല്ലൂരില്‍ സുഹൃത്തിനെ വീട്ടിലാക്കി തിരിച്ച് വരും വഴി കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിന് കുറുകെ തിരിഞ്ഞുനിന്നു. ഫയര്‍ഫോഴ്‌സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നറിയുന്നു.