മലപ്പുറം: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടറിന്റെ പെരിന്തല്‍മണ്ണ താലൂക്കുതല പ്രകാശനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു.
താലൂക്ക് പ്രസിഡണ്ട് സത്താര്‍ ആനമങ്ങാട്( മലബാര്‍ ന്യൂസ് & സിറ്റി ചാനല്‍ ന്യൂസ്), സെക്രട്ടറി അക്ബറലി വൈലോങ്ങര (വള്ളുവനാട് ന്യൂസ്) എന്നിവര്‍ പങ്കെടുത്തു.
വേങ്ങരയില്‍ കെഎംജെഎ സംസ്ഥാന കമ്മിറ്റി അംഗവും പ്രസ് ക്ലബ് പ്രസിഡന്റുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ കെ രാമകൃഷ്ണന്‍ കലണ്ടര്‍ പ്രകാശനം നടത്തി. കെ ടി അമാനുള്ള, ടി മൊയ്തീന്‍കുട്ടി, എം കെ അലവിക്കുട്ടി, കെ ഗംഗാധരന്‍, വി ശമീറുദ്ദീന്‍, ടി ഷാഹുല്‍ ഹമീദ്, പി കെ മധുസൂതനന്‍, കെ ആബിദ് തങ്ങള്‍, എം കമറുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.