വിചാരണയില്‍ പങ്കെടുക്കാനുള്ള മാനസികാരോഗ്യമില്ലെന്ന് ബോസ്‌നിയന്‍ വംശഹത്യയിലെ കശാപ്പുകാരന്‍

വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് എതിരായി നല്‍കിയ അപ്പീല്‍ ഹിയറിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അന്താരാഷ്ട്ര കോടതി മുന്‍പാകെ തനിക്ക് മാനസികാരോഗ്യമില്ലെന്ന് മ്ലാഡിക് വെളിപ്പെടുത്തിയത്.

Update: 2020-08-26 13:43 GMT

ഹേഗ്: ബോസ്‌നിയിലെ മുസ്‌ലിംവംശഹത്യ കുറ്റത്തിന് പുനര്‍ വിചാരണ നേരിടുന്ന മുന്‍ ബോസ്‌നിയന്‍ സൈനിക മേധാവി റാറ്റ്‌കോ മ്ലാഡിക് വിചാരണയില്‍ പങ്കെടുക്കാനുള്ള മാനസികാരോഗ്യമില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് എതിരായി നല്‍കിയ അപ്പീല്‍ ഹിയറിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അന്താരാഷ്ട്ര കോടതി മുന്‍പാകെ തനിക്ക് മാനസികാരോഗ്യമില്ലെന്ന് മ്ലാഡിക് വെളിപ്പെടുത്തിയത്.

'ബോസ്‌നിയയിലെ കശാപ്പുകാരന്‍' എന്ന് വിളിക്കപ്പെടുന്ന 78 കാരനായ മ്ലാഡിക്, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, മുന്‍ യുഗോസ്ലാവിയയിലെ ആഭ്യന്തര യുദ്ധത്തിലെ യുദ്ധക്കുറ്റങ്ങള്‍, 1995 ലെ സ്രെബ്രെനിക്ക കൂട്ടക്കൊല എന്നിവക്ക് 2017ല്‍ വിധിച്ച ജീവപര്യന്തം തടവ് ചോദ്യം ചെയ്താണ് പുനര്‍ നവിചാരണ ഹരജി സമര്‍പ്പിച്ചത്.

നേരത്തെ വന്‍കുടലിലെ അസുഖം കാരണം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതിന്റെ പേരില്‍ പല പ്രാവശ്യം വിചാരണ മുടങ്ങിയിരുന്നു. കൊവിഡ് കാരണം ശസ്ത്രക്രിയ നീട്ടിവെച്ചതോടെയാണ് വിചാരണ വീണ്ടും ആരംഭിച്ചത്. 

Tags:    

Similar News