കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു. കണ്ണൂര്‍ കോലത്ത് വയലില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന മായാ ബസ്സാണ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചത്. പൊടിക്കുണ്ട് മില്‍മയ്ക്ക് അടുത്തുവച്ചായിരുന്നു അപകടം.
ഗിയര്‍ബോക്‌സില്‍ നിന്നാണ് തീപടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു.
കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച് കൊണ്ടിരിക്കുന്നു.