ബസ് കൊക്കയിലേക്ക് വീണു; ജമ്മു കശ്മീരില്‍ 8 കുട്ടികള്‍ക്ക് പരിക്ക്

Update: 2022-08-06 03:56 GMT

ഉദ്ദംപൂര്‍: ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് പതിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്. റോഡില്‍നിന്ന് ബസ് തെന്നി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

ഉദ്ദംപൂരില്‍നിന്ന് ബര്‍മീന്‍ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.