ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും ബയേണ്‍ ലെവര്കൂസിനും വമ്പന്‍ ജയം. ബയേണ്‍ മ്യൂണിക്ക് 52നാണ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചത്. ഗോറെടസ്ക്, മുള്ളര്‍, ലെവന്‍ഡോസ്കി, ഡേവിസ്, ഹിന്റര്ഗെര് എന്നിവരാണ് ബയേണിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ബയേണ്‍ (61 പോയിന്റ് ) ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്കൂസന് 31ന് ബോറൂസിയാ മഗ്ലാബഷയെ തോല്‍പ്പിച്ചു. ഹാവര്സ് ( 7, 58), ബെന്റര്‍ എന്നിവരാണ് ലെവര്കൂസിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ലെവര്കൂസന് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുളള ബോറൂസിയാ ഡോര്‍ട്ട്മുണ്ട് വോള്‍വ്സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഓഗ്സ്ബര്‍ഗ് ഷാല്‍ക്കെയും ലെപ്സിഗ് മെയിന്‍സിനെയും നേരിടും.