ഡല്‍ഹിയിലെ 'ബുള്‍ഡോസര്‍ രാഷ്ട്രീയം' അവസാനിപ്പിക്കണം: എസ്ഡിപിഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

Update: 2022-05-14 17:10 GMT

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് ശനിയാഴ്ച രാവിലെ 11ന് ആരംഭിച്ചു. നൂറ് കണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.

ബുള്‍ഡോസര്‍ രാഷ്ട്രീയം ന്യൂനപക്ഷവിരുദ്ധവും വിവേചനപരവുമാണെന്ന് പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് നേതാക്കള്‍ പറഞ്ഞു.

ബുള്‍ഡോസര്‍ വഴിയല്ല, നിയമം വഴിയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് കയ്യേറ്റത്തിനെതിരേയുള്ള നീക്കമല്ല, പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പീഡനമാണ്. മുസ് ലിം മേഖലകളെ കൂട്ടായും സാമ്പത്തികമായും പീഡിപ്പിക്കാനും പാവപ്പെട്ട ജനങ്ങളെ തളര്‍ത്താനും ബിജെപി ആഗ്രഹിക്കുന്നു. രാമനവമിയുടെ പേരില്‍ ഇന്ത്യയില്‍ പലയിടങ്ങളിലും മുസ് ലിംകള്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നു. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മുസ് ലിം വീടുകളും സ്വത്തുക്കളും ബിജെപിക്കാര്‍ അധികാരികളെ ഉപയോഗിച്ച് തകര്‍ക്കുകയാണ്. ഡല്‍ഹിയിലെ എല്ലാ മുസ് ലിം പ്രദേശങ്ങളിലും കയ്യേറ്റത്തിന്റെ പേരില്‍, വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയം വിതക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സര്‍ക്കാര്‍ ഉടന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News