പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

Update: 2022-01-14 07:31 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ആദ്യ ദിവസം രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. ഏപ്രില്‍ 8ാം തിയ്യതി സഭ നീണ്ടുനില്‍ക്കും. പാര്‍ലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് സഭയില്‍ അവതരിപ്പിക്കും.

ഫെബ്രുവരി 11 ന് സഭയുടെ ആദ്യ ഘട്ടം അവസാനിക്കും. രണ്ടാം സെഷന്‍ മാര്‍ച്ച് 14ന് തുടങ്ങും. ഏപ്രില്‍ എട്ടിന് അവസാനിക്കും.

Tags: