സൗത്ത് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് നീക്കിവച്ച ബജറ്റ് വിഹിതം 7,222 കോടി

Update: 2021-02-05 01:25 GMT

ഹൈദരാബാദ്: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് അടിസ്ഥാനവികസനത്തിന് 7,222 കോടി ലഭിക്കും. സൗത്ത് സെന്‍ട്രല്‍ റയില്‍വേ ജനറല്‍ മാനേജര്‍ ഗജനം മല്ല്യയാണ് ഇക്കാര്യം അറിയിച്ചത്.

''2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ബജറ്റില്‍ നിന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേക്ക് 7,222 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക 7,024 കോടി രൂപയായിരുന്നു. 4,238 കോടി രൂപ പാത ഇരട്ടിപ്പിനും മൂന്നുവരിപ്പാതയാക്കാനും ബൈപ്പാസ് ലൈന്‍ ജോലികള്‍ക്കും ഉപയോഗിക്കാം''- അദ്ദേഹം പറഞ്ഞു.

പുതിയ പാതയ്ക്ക് നീക്കവച്ചത് 2,195 കോടി രൂപയാണ്. വൈദ്യുതിപ്രവര്‍ത്തിക്കുവേണ്ടി 617 കോടിയും ട്രാഫിക് സംവിധാനം ശക്തിപ്പെടുത്താന്‍ 173 കോടിയും വകയിരുത്തി. 672 കോടി റോഡ് സുരക്ഷാപ്രവര്‍ത്തികള്‍ക്ക് നീക്കിവച്ചു. 374 കോടി റോഡ്, ഓവര്‍ ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജുകള്‍ക്ക് മാറ്റിവച്ചു. ട്രയിനുകള്‍ കൂട്ടിമുട്ടാതിരിക്കാുള്ള സംവിധാനമൊരുക്കാന്‍ നീക്കവച്ചത് 60 കോടി രൂപയാണ്.

ബജറ്റ് വിഹിതം വഴി റെയില്‍വേ വികസനത്തിന്റെ പാതയില്‍ മുന്നേറുമെന്ന് മല്യ പറഞ്ഞു.