താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Update: 2021-08-18 14:58 GMT
ലണ്ടന്‍: താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വേനല്‍ക്കാല അവധിയിലായിരുന്ന എംപിമാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം. 2000ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.


കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി പ്രവര്‍ത്തനങ്ങള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്,പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ വിലയിരുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.




Tags: