മൂഴിക്കുളത്ത് കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ച ശേഷം ശേഷിപ്പ് കല്ലറയില്‍ സംസ്‌കരിച്ചു

Update: 2020-08-11 13:01 GMT

മാള: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂഴിക്കുളം ഫൊറോന ദേവാലയ സെമിത്തേരിയില്‍ കൊവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടയാളെ സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മൃതദേഹം ദഹിപ്പിച്ച ശേഷമാണ് കല്ലറയില്‍ സംസ്‌കാരം നടത്തിയത്. കൊവിഡ് 19 ചികില്‍സയില്‍ കഴിഞ്ഞ ചെട്ടിക്കുളം മൊളത്താന്‍ വീട്ടില്‍ 75 വയസുള്ള ദേവസിയാണ് മരിച്ചത്.

പള്ളി വികാരിയുടെയും കമ്മിറ്റിയുടെയും സഹകരണ മനോഭാവം പ്രദേശത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നവമാധ്യമങ്ങളില്‍ ഇവര്‍ക്ക് അഭിനന്ദനപ്രവാഹവുമാണ്.