തൃശൂര്‍ സ്വദേശി മുഹമ്മദ് അനീസിന്റെ മയ്യത്ത് കബറടക്കി

Update: 2021-07-15 02:17 GMT

മസ്‌കത്ത്: മബെലയില്‍ ബിസിനസ് നടത്തി വന്നിരുന്ന തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മാമ്മശ്രയില്ലത്ത് മുഹമ്മദ് അനീസിന്റെ(39) മയ്യത്ത് കബറടക്കി. മസ്‌കറ്റ് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സക്കിടയിലായിരുന്ന അനീസ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ ഷിംനയും മൂന്ന് കുട്ടികളും, മാതാപിതാക്കളായ അബൂ ഹനീഫയും ഖദീജയും അടങ്ങുന്ന കുടുംബം മസ്‌കറ്റില്‍ മബെലയില്‍ തന്നെയാണ്. മറ്റു സഹോദരന്മാരായ ഹാരിസ്, നിയാസ് എന്നിവര്‍ ഒമാനില്‍ ഉണ്ട്.

സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരാണ് മയ്യത്ത് കബറടക്കം ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.