തൃശൂര്‍ കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കാട്ടൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂര്‍ ചാഴുവീട്ടില്‍ അര്‍ജുനന്റെ മകള്‍ ആര്‍ച്ചയുടെ (17) മൃതദേഹമാണ് വീടിനടുത്തള്ള പഞ്ചായത്ത് കിണറില്‍ നിന്നും കണ്ടെത്തിയത്.
ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആര്‍ച്ച. കാണാതായ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കാട്ടൂര്‍ പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുപോരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.