കാണാതായ മണല്‍വാരല്‍ത്തൊഴിലാളിയുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി

Update: 2021-01-27 15:44 GMT

പയ്യോളി: ഇരിങ്ങല്‍ കോട്ടക്കലില്‍ നിന്നു കാണാതായ മണല്‍വാരല്‍ത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ കൂടത്താഴ ഉമേദന്റെ (50) മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ ആഴക്കടലില്‍ നിന്നും കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലിസിനെ വിവരമറിയുകയായിരുന്നു. കോസ്റ്റല്‍ പോലിസും പയ്യോളി പോലിസും ചേര്‍ന്ന് ചോമ്പാല ഹാര്‍ബറില്‍ എത്തിച്ചു.

ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദനു വേണ്ടി നാട്ടുകാരും പയ്യോളി പോലിസും കോസ്റ്റല്‍ പോലിസും വ്യാപക തെരച്ചല്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും കോട്ടക്കല്‍ കടലോരത്ത് അഴിച്ചുവെച്ചത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍. 

ഭാര്യ: ഷൈജ. മക്കള്‍: ആദിത്യ, ആദിഷ്.

Similar News