കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയുടെ മൃതദേഹം സൗദിയില്‍ മറവുചെയ്തു

Update: 2020-08-09 19:38 GMT

ഹഫര്‍ അല്‍ ബാത്തിന്‍(സൗദി അറേബ്യ): കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണന്‍ (55) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ് ചെയ്തു. കഴിഞ്ഞ ജൂലൈ ഇരുപത്തിനാലിനാണ് ഇദ്ദേഹം താമസ്ഥലത്ത് തൂങ്ങി മരിച്ചത്. പനിബാധിച്ചത് മൂലം മാനസിക വിഷമത്തിലായിരുന്ന ഇദ്ദേഹം സുഹ്യത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയക്കുകയും സുഹ്യത്ത് തിരികെ വന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയും ആയിരുന്നു. മരിച്ചുകഴിഞ്ഞു നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്‍ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കിങ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇദ്ദേഹം കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിച്ചു വരികയായിരുന്നു.

ഭാര്യ:സീമ, മക്കള്‍: ആദിത്യന്‍, അര്‍ച്ചന.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കൊര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിന്‍ വാളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം തുടങ്ങിയവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുമൂസാ സ്മശാനത്തില്‍ മറവ്‌ചെയ്തു. ഗോപാല കൃഷ്ണന്റെ സഹോദരന്‍ ബേബി, സ്‌പോണ്‍സര്‍, സുഹുര്‍ത്തുകളായ ദിനേഷ് കുമാര്‍, സിജോ ജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

Similar News